കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ ഗണേഷ് ഭവൻ ഹോട്ടലുടമ അനന്തറായ ഷേണായി 76 അന്തരിച്ചു. ഇന്നുച്ചക്ക് മണിപ്പാലിൽ വെച്ചായിരുന്നു അന്ത്യം. പതിറ്റാണ്ടുകളായി കാഞ്ഞങ്ങാട്ടുകാർക്കും പുറത്ത് നിന്നു മെത്തുന്ന ആയിരങ്ങൾക്ക് പതിറ്റാണ്ടുകളായിരുചിയൂറും ഭക്ഷണം വിളമ്പിയിരുന്ന ഷേണായി കാഞ്ഞങ്ങാട്ടുകാർക്ക് സ്വാമിയാണ്. കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്തുള്ള
ഹോട്ടലിൽ ഏതാനും മാസം മുൻപ് വരെ ക്യാഷ് കൗണ്ടറിൽ സ്വാമിയെ കാണാമായിരുന്നു. വാർദ്ധക സഹചമായ അസുഖത്തെ തുടർന്ന് ആഴ്ചകളായി കടയിലെത്തിയിരുന്നില്ല. മംഗൽപ്പാടി സ്വദേശിയാണെങ്കിലും കാഞ്ഞങ്ങാട് മേലാ
ങ്കോട്ടായിരുന്നു കുടുംബ സമേതം താമസം.
മണിപ്പാൾ കസ്തൂർബാ മെഡിക്കൽ കോളേജിൽ ഇന്നു ച്ചക്കാണ് അന്ത്യം. ഭൗതിക ശരീരം ഇന്ന് വൈകുന്നേരം കാഞ്ഞങ്ങാട്ടെ വസതിയി ലെത്തിക്കും. നാളെ രാവിലെ മേലാങ്കോട്ട് ശ്മശാനത്തിൽ സംസ്ക്കാരം. ഭാര്യ: ജയ ലക്ഷ്മി. മക്കൾ: മഹേഷ് മണിപ്പാൽ, ചേതന കണ്ണൂർ.
0 Comments