Ticker

6/recent/ticker-posts

പ്രഭാത സവാരിക്കിടെ ആർടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :പ്രഭാത സവാരിക്കിടെ ആർടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു. അജാനൂർ
പള്ളോട്ടെ  പി.വൈ.നാരായണൻ 60 ആണ് മരച്ചത്.
പ്രഭാത സവാരിക്കിടെ ഇന്ന് രാവിലെ മാവുങ്കാൽ ദേശീയ പാതയിൽ ഫ്
ളൈ ഓവറിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. രാവിലെ 5.30നാണ് വീട്ടിൽ നിന്നും നടക്കാനിറങ്ങിയത്. 6.30 മണിയോടെ കുഴഞ്ഞ് വീണ നിലയിൽ കാണുകയായിരുന്നു.
 ആനന്ദാശ്രമം ലയൺസ് ക്ലബ് എക്സിക്യൂട്ടീവ് അംഗവുമാണ്.
മൃതദ്ദേഹം സഞ്ജീവനി ആശുപത്രിയിൽ.
ഹോസ്ദുർഗ്
പൊലിസ് ഇൻക്വസ്റ്റ് നടത്തി.റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തിവരുന്നു. പരേതരായ കൃഷ്ണൻ ഗുരുക്കളുടെയും മാധവി അമ്മയുടെയും  മകനാണ്. ഭാര്യ: സീന. മകൻ: ഋഷികേഷ് (ബാങ്ക് ഉദ്യോഗസ്ഥൻ ).മരുമകൾ: ആതിര. സഹോദരൻ: പി.വൈ രാധാകൃഷ്ണൻ.
Reactions

Post a Comment

0 Comments