Ticker

6/recent/ticker-posts

ഓൺലൈൻ തട്ടിപ്പ് നീലേശ്വരം യുവാവിൻ്റെ പന്ത്രണ്ടര ലക്ഷം പോയി

കാഞ്ഞങ്ങാട്: ഓൺലൈൻ കമ്പനിയിൽ പാർട്ട് ടൈം ജോലി വഴി കമ്മീഷൻ നൽകാമെന്ന് പറഞ്ഞ് നെറ്റ് ബാങ്ക് വഴി യുവാവിൽ നിന്നും  12,44 357.55രൂപ തട്ടിയെടുത്തു.നീലേശ്വരം തട്ടാച്ചേരി പാലവളപ്പിൽ ഹൗസിൽ അരുൺ കൃഷ്ണദാസിൻ്റെ  29 പണമാണ് നഷ്ടപ്പെട്ടത്.സോക്കാർ ഓൺലൈൻ കമ്പനിയുടെ പേരിലാണ് തട്ടിപ്പ്. കഴിഞ്ഞവർഷം ഡിസംബർ 23 മുതൽ ജനുവരി നാലു വരെയുള്ള കാലയളവിൽ വിവിധ അക്കൗണ്ടുകൾ വഴിയാണ് പണം അയച്ചത്.എന്നാൽ ജോലി ചെയ്ത കമ്മീഷനോ അയച്ച പണമോ നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി. ഐ.ടി ആക്ട് പ്രകാരം  കമ്പനിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments