Ticker

6/recent/ticker-posts

ആൾ താമസമില്ലാത്ത വീട്ടിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ആൾ താമസമില്ലാത്ത വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുശാൽ നഗർ കടിക്കാലിലെ ആനന്ദ റാവുവിൻ്റെ മകൻ എച്ച്. രമേശ് 43 ആണ് മരിച്ചത്. കുശാൽ നഗർ നിത്യാനന്ദാശ്രമം റോഡിലുള്ള ഓടിട്ട വീടിൻ്റെ പുറംഭാഗത്ത് കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെയാണ് കണ്ടത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.പെയിൻറിങ് തൊഴിലാളിയായിരുന്നു. 
നേരത്തെ പുതിയ കോട്ടയിലെ ചുമട്ടു തൊഴിലാളിയായിരുന്നു.അമ്മ: കസ്തൂരി :സഹോദരങ്ങൾ ഖണ്ഡരാജ് അനുരാധ, ഉമാറാണി.
Reactions

Post a Comment

0 Comments