ചെറുപുഴ: ഭാര്യയുമായുള്ള യുവാവിന്റെ വാട്സ് അപ്പ് ചാറ്റ് ഭർത്താവ് പിടികൂടി. ഭർത്താവും ബന്ധുക്കളും ചേർന്ന് യുവാവിനെ കൈകാര്യം ചെയ്‌തു. തടയാൻ ചെന്ന രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. അക്രമത്തിൽമൂക്കിന്റെ പാലം തകർന്ന യുവാവ് ഉൾപ്പെടെ മൂന്ന് പേരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ചെറുപുഴയിലാണ് സംഭവം. പുളിങ്ങോം സ്വദേശിനിയായ യുവതിയും യുവാവും നടത്തിയ വാട്‌സ് അപ്പ് ചാറ്റ് കണ്ടു പിടിച്ച തോടെയാണ് ചെറുപുഴയിലെ ഭർത്താവും സംഘവും യുവാവിനെ കൈകാര്യം ചെയ്‌തത്. അക്രമം തടയാനെയപ്പോഴാണ് മറ്റു ചിലർക്കും പരിക്കേറ്റത്. പരിക്കേറ്റ യുവാവ് ഉൾപ്പെടെ മൂന്ന് പേരെയാണ് പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
0 Comments