കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഹോട്ടൽ മുറിയിൽ മടിക്കൈ സ്വദേശിയായ യുവാവിനെ തലയിൽ മുറിവേറ്റ പരിക്കുകളോടെ
മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോട്ട വിനായക ജംഗ്ഷന് സമീപത്തെ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടത്. മടിക്കൈ മേക്കാട്ട് സ്കൂളിന് സമീപത്തെ അരീക്കര അനൂപ് 33 ആണ് മരിച്ചത്. ഇന്ന് രാത്രിയാണ് മൃതദേഹം കണ്ടത്.
അനൂപ് ഈ ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരനാണ്. എന്നാൽ പത്ത് ദിവസത്തോളമായി യുവാവ് ജോലിയിൽ പ്രവേശിച്ചിരുന്നില്ലെന്ന് ഹോട്ടലുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കുറച്ച് ദിവസമായി അനൂപ് ഈ ഹോട്ടൽ മുറിയിൽ താമസിച്ച് വരികയായിരുന്നു. താമസിച്ചിരുന്ന മുറിയിലാണ്
മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന രികിൽ രക്തം ഒഴുകിയ നിലയിൽ കണ്ടെത്തി. തലക്ക് മുറിവ് ഉണ്ട്. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി .ആസാദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. മരണകാരണം പോസ്റ്റ്മോർട്ടത്തിൽ കൂടിയെ വ്യക്തമാവുകയുള്ളൂ.
0 Comments