Ticker

6/recent/ticker-posts

ആറ് വാറൻ്റ് പ്രതികൾ റിമാൻ്റിൽ കോവിഡ് കാലത്ത് മാസ്ക് ധരിക്കാത്ത യുവാവ് ഉൾപ്പെടെ റിമാൻ്റിൽ

കാഞ്ഞങ്ങാട് : ഒളിവിൽ കഴിഞ്ഞ വാറൻ്റ് പ്രതികളെ കൂട്ടത്തോടെ പൊലീസ് പിടികൂടി.
2015 ൽ പറമ്പിൽ അതിക്രമിച്ചു കയറി നാശ നഷ്ടം വരുത്തിയ   കേസിലും 2017 ൽ പറമ്പിൽ അതിക്രമിച്ചു കയറി നാശ നഷ്ടം വരുത്തുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്‌ത കേസിൽ      കല്യാൺ റോഡ്‌ മുത്തപ്പൻ ത യ്ക്കടുത്ത  രാമ ചന്ദ്രൻ  ,
2017 ൽ  ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ  അടിച്ചു പരിക്കേൽപ്പിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ
ആറങ്ങാടിയിലെ  പി.വി. അസീം  നിലാ ങ്കരയിലെ ബി.കെ. ഇർഷാദ്   പിടിയിലായി.2021 ൽ  ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കേസിൽതോയമ്മലിലെ കെ. രാധാ കൃഷ്ണൻ പിടിയിലായി.2021 ലെ കൊറോണ നിയന്ത്രണ നിയമ പ്രകാരമുള്ള കേസിൽ   കാഞ്ഞങ്ങാട് സൗത്തിലെ അഫ്സലും വാറൻ്റ് പ്രകാരം പിടിയിലായി. മാസ്ക് ധരിക്കാത്തതിന് എടുത്ത കേസിൽ വാറൻ്റ് പ്രകാരം യുവാവിനെ കോടതി റിമാൻ്റ് ചെയ്തു. മറ്റ് കേസുകളിലും എല്ലാവരെയും വാറൻ്റ് പ്രകാരം കോടതി റിമാൻ്റ് ചെയ്തിട്ടുണ്ട്.
കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായാണ്
പരിശോധന നടന്നത്. 
 ഇൻസ്‌പെക്ടർ എം.പി. ആസാദ്  
എസ്.ഐ മാരായ     അഖിൽ,സൈഫുദ്ദീൻ,പ്രേമ ചന്ദ്രൻ എന്നിവരുംസീനിയർ സിവിൽ 
പൊലീസ് ഓഫീസർ മാരായ
കുഞ്ഞബ്ദുള്ള,സജേഷ്,  സിവിൽ 
പൊലീസ് ഓഫീസർമാരായ ജിതിൻ മോഹൻ,റിജിത്,കരുൺ എന്നിവരും പരി
ശോധനയിൽ  ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments