കാഞ്ഞങ്ങാട് : പത്ത്ദിവസം മുൻപ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മീനാപ്പീസിലെ ആയിഷ മൻസിലിൽ പരേതനായ അബ്ദുള്ളയുടെ മകൻ നജീബ് 40 ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടിൽ കുഴഞ്ഞുവീണ നജീബിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുവൈറ്റിലായിരുന്ന യുവാവ് ജോലിസ്ഥലത്ത് നിന്നും അവധിയെടുത്ത് നാട്ടിലെത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. മാതാവ്: ആയിഷ. ഭാര്യ: ബൽക്കീസ്. മക്കൾ: സൽമായ , സാലിമ. സഹോദരങ്ങൾ: സറീന, നജീന, ജമീല, ഫാത്തിമ്മ .
0 Comments