കാസർകോട്:വീടിന്റെ വാതിൽ ചവിട്ടി തുറന്ന് 14 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. മഞ്ചേശ്വരം പൊലീസ് അതിർത്തിയിലാണ് സംഭവമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. രക്ഷിതാക്കൾക്കൊപ്പം കഴിയുന്ന കുട്ടിയെയാണ് വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയത്. അംഗനവാടിയിലെത്തിച്ച
ശേഷം വരാന്തയിൽ വെച്ച്
കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 22 കാരനെ തിരെ ബലാൽസംഗം, തട്ടിക്കൊണ്ട് പോകൽ, അതിക്രമിച്ചു കടക്കൽ ഉൾപെടെ നിരവധി വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
0 Comments