Ticker

6/recent/ticker-posts

ബുള്ളറ്റ് മോഷ്ടാവ് ഹെൽമറ്റ് വെച്ചില്ല പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റിന് പിഴ

കാഞ്ഞങ്ങാട് : ബുള്ളറ്റ്
മോഷ്ടാവ് ഹെൽ മറ്റ് വെക്കാത്തതിന്
 പ ഞ്ചായത്ത് പ്രസിഡന്റിന് നോട്ടീസ്. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരനാണ് 1000 രൂപ പിഴയടയക്കാൻ നോട്ടീസ് ലഭിച്ചത്. കളനാട്ടെ എ'ഐ ക്യാമറയിൽ ഹെൽ മെറ്റില്ലാതെ രണ്ടുപേർ ബൈക്ക് ഓടിച്ചുപോകുന്നത് പതിഞ്ഞ തോടെയാണ് പിഴയടക്കാൻ മോട്ടോർ വാഹനവകുപ്പ് നോട്ടീസ്
നൽകിയത്.
 2013 ഡിസംബർ 20 ന് പഞ്ചായത്ത് ഓഫീസ് പരിസര ത്തുനിന്ന് പ്രസിഡൻ്റി
ൻ്റെ ബുള്ളറ്റ്
 മോഷണം പോയിരുന്നു.  വാഹനം കർണാടകയിൽനി ന്നും ബേക്കൽ പൊലീസ് കണ്ടെടുത്തു. ഈ കേസിൽ കർണാടക ഷിമോഗ സ്വദേശികളായ പുനിത്,  സുഹൃത്തായ
16 വയസ്സുകാരനെയും
 കസ്‌റ്റഡിയിലെടുത്തിരുന്നു. ഇവർ പൊകുമ്പോഴാണ് ബൈക്കിൽ എ.ഐ ക്യാമറയിൽ പതിഞ്ഞത്.
ബൈക്ക് ഉടമയായ കുമാരൻ ഒരുമാസം മുൻപ് നിയമനടപടികൾ പൂർത്തിയാക്കി വാഹനം കോടതിയിൽനിന്നും കൈപ്പ റ്റിയിരുന്നു. കേസിനും അറ്റകുറ്റ പണികൾക്കു മായി
 നല്ലൊരു തുക ചെലവായതിന് പിന്നാലെയാണ് പുതിയ പുകില് .
Reactions

Post a Comment

0 Comments