Ticker

6/recent/ticker-posts

14 വയസുകാരിയെ പീഡിപ്പിച്ച പിതാവും ബന്ധുവും കസ്റ്റഡിയിൽ

കാസർകോട്:14 വയസുകാരിയെ പീഡിപ്പിച്ച പിതാവിനെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ മഞ്ചേശ്വരം പൊലീസ് ഇന്നലെ റജിസ്ട്രർ ചെയ്ത കേസിലാണ് 44കാരനായ പിതാവിനെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തത്.
വീടിന്റെ വാതിൽ ചവിട്ടി തുറന്ന്  ഇതേ 
പെൺകുട്ടിയെ
തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ബന്ധുവായ 22 കാരനെയും
 മഞ്ചേശ്വരം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.  വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി അംഗനവാടിയിലെത്തിച്ച
 ശേഷം വരാന്തയിൽ വെച്ച്
കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്
പ്രതികൾക്കെതിരെ
  ബലാൽസംഗം, തട്ടിക്കൊണ്ട് പോകൽ, അതിക്രമിച്ചു കടക്കൽ ഉൾപെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസ്.
Reactions

Post a Comment

0 Comments