കാഞ്ഞങ്ങാട് :15 വയസുകാരനെ കാണാതായതായി പരാതി. ട്രെയിനിൽ കയറി പോയെന്നാണ് സംശയം. തൃക്കരിപ്പൂർ മുജമ്മ ഗാർഡൻ എന്ന സ്ഥാപനത്തിൽ നിന്നു മാണ് അന്തേവാസിയായ കുട്ടിയെ കാണാതായത്. ഇന്നലെ വൈകുന്നേരം 6.30 മുതൽ കാണാതാവുകയായിരുന്നു. കണ്ണൂർ ഭാഗത്തേക്കുള്ളെ ട്രെയിനിൽ കയറി പോയതായാണ് കരുതുന്നത്. പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
0 Comments