Ticker

6/recent/ticker-posts

പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ പീഡിപ്പിച്ച പ്രതിക്ക് 16 വർഷം തടവ്

കാഞ്ഞങ്ങാട് :പ്രായപൂർത്തിയാകാത്ത  പെൺ കുട്ടിയെ 
ഓട്ടോ റിക്ഷക്കുള്ളിൽ 
പീഡിപ്പിച്ച  കേസിൽ പ്രതിക്ക് 16 വർഷം  തടവും, 60,000/രൂപ  പിഴയും .
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി.
സുരേഷ്‌കുമാർ ആണ് ഇന്ന് ശിക്ഷ വിധിച്ചത്. തളങ്കര നവാബ് മൻസിലിൽ
ടി.എ. അബുവിനെ 65 ആണ് ശിക്ഷിച്ചത്.
 പിഴ  അടച്ചില്ലെങ്കിൽ 6 മാസം   അധിക  തടവ് ശിക്ഷ അനുഭവിക്കണം.
 2022 ജൂൺ  മാസത്തിലും സെപ്റ്റംബർ  2  നു മാണ് കുട്ടിയെ പീഡിപ്പിച്ചത്.
 9 വയസ്  ഉള്ള പെൺ കുട്ടിയാണ് പീഡിനത്തിനിരയായത്.
     പോക്സോ ആക്ടിലെ  വിവിധ വകുപ്പ് പ്രകാരവും,ഇന്ത്യൻ ശിക്ഷ നിയമത്തിലെ  506(1) വകുപ്പ് പ്രകാരവുമാണ്  ശിക്ഷ . ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ 
 പ്രതി പെൺകുട്ടിയെ സ്വന്തം ഓട്ടോ യിൽ വച്ച്  പല പ്രാവശ്യം  ലൈംഗിക  ആക്രമണത്തിന്  വിധേയമാക്കുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന്  പറഞ്ഞ് ഭീഷണിപ്പെടുത്തി.
വനിതാ 
പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  കേസ്സിൽ അന്വേഷണം നടത്തി  കോടതിയിൽ പ്രതിക്കെതിരെ  കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ഓഫ് 
പൊലീസ് ആയിരുന്ന പി. ചന്ദ്രിക യാണ്. പ്രോസീക്യൂഷന്  വേണ്ടി  ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ എ. ഗംഗാധരൻഹാജരായി.
Reactions

Post a Comment

0 Comments