കാഞ്ഞങ്ങാട് :മതത്തെ പൗരത്വത്തിന് അടി സ്ഥാനമാക്കുന്ന വർഗീയനിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചുള്ള സി.എ.എ വിരുദ്ധ ബഹുജനറാലി ശനിയാഴ്ച കാഞ്ഞങ്ങാട് നടക്കും. അലാമിപ്പള്ളിയിലെ മൈതാനത്ത് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'പൗരത്വഭേദഗതിനിയമം അറബിക്കടലിൽ' എന്ന മുദ്രാവാക്യമുയർത്തിയുള്ള റാലിയിൽ ആയിരങ്ങൾ അണിനിരക്കും. സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനുള്ള മുന്നറിയിപ്പായിരിക്കും റാലിയെന്ന് സംഘാടകർ പറഞ്ഞു.
0 Comments