കാസർകോട്:ഉറക്കത്തിൽഅബോധാവസ്ഥയിലായി 21 കാരൻ മരിച്ചതിൽ ദുരൂഹത.
മിയാപദവ് മദള സ്വദേശി മൊയ്തീൻ ആരിഫി 21 ൻ്റെ മരണത്തിലാണ് ദുരൂഹത. ഞായറാഴ്ച രാത്രി 12 മണിക്ക് സ്വന്തം വീട്ടിൽ കിടന്നുറങ്ങിയ യുവാവിനെ
പിറ്റേ ദിവസം ഉച്ചക്ക് 12 മണി
യോടെ അബോധാവസ്ഥയിൽ കണ്ട്
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഞായറാഴ്ച രാത്രി യുവാക്കൾ കഞ്ചാവ് വലിച്ച് പൊതു സ്ഥലത്ത് ബഹളം വയ്ക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. സ്ഥലത്ത് നിന്നും
പൊലീസ് ആരിഫിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ സ്റ്റേഷനിലെത്തിയ ബന്ധുക്കൾക്കൊപ്പം പൊലീസ് ആരിഫിനെ വിട്ടയക്കുകയും ചെയ്തു. മൃതദേഹത്തിൽ മർദ്ദനത്തിൻ്റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന്
പോസ്റ്റ്മോർട്ടത്തിന് ആവശ്യപ്പെട്ടു.
നാളെ വിദഗ്ധ പോസ്റ്റ്മോർട്ടം നടക്കും. ഇതിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകൂ.
0 Comments