Ticker

6/recent/ticker-posts

തിരുവനന്തപുരത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി യുവാവ് കിണറ്റിൽ ചാടി

തിരുവനന്തപുരം: യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം നടന്നു.
തിരുവനന്തപുരം ചെങ്കോട്ടുകോണത്താണ് സംഭവം. സരിത 40ക്ക് നേരെയാണ് ആക്രമണം നടന്നത്.
പൗഡിക്കോണം സ്വദേശി ബിനുവാണ് സരിതയെ ആക്രമിച്ചത്.സരിതയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തീ കൊളുത്തി കൊലപ്പെടുത്താനാണ് ബിനു ലക്ഷ്യമിട്ടിരുന്നത്. പെട്രോൾ ഒഴിച്ചാണ് തീകൊളുത്തിയത്. ഇതിന് ശേഷം വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാനും  ശ്രമിച്ചു.

യുവതിക്ക് 10 ശതമാനത്തോളം പൊള്ലലേറ്റുവെന്നാണ് വിവരം. നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ബിനുവിനും പൊള്ലലേറ്റിട്ടുണ്ട്. സംഭവം കണ്ട നാട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവർ രണ്ട് പേരെയും രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് ബിനു കിണറ്റിലേക്ക് ചാടിയത്. ഫയർഫോഴ്സ്
എത്തിയാണ് കരക്കെത്തിച്ചത്.
നിലവിൽ ബിനുവും സരിതയും
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ
അത്യാഹിത വിഭാഗത്തിലാണ്. ബിനുവി
ൻ്റെ സ്കൂട്ടറിൽ നിന്നും കത്തിയും മുളക്
പൊടിയും കണ്ടെടുത്തു.
ഇന്ന് രാത്രിയിലാണ് സംഭവം.
Reactions

Post a Comment

0 Comments