കാഞ്ഞങ്ങാട് : മാർച്ച് 31 മുതൽ ഏപ്രിൽ 04 വരെ കൊല്ലം, പാലക്കാട്, ജില്ലകളിൽ ഉയർന്ന താപനില 39C വരെയും, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലയിൽ ഉയർന്ന താപനില 36C വരെയും (സാധാരണയെക്കാൾ 2 - 3 C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച്31 മുതൽ ഏപ്രിൽ 04 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
0 Comments