Ticker

6/recent/ticker-posts

57 വയസ്സിനുള്ളിൽ 117 പേർക്ക് രക്ത ദാനം നടത്തി സിസ്റ്റർ ജയ മംഗലത്തിന് ടാലൻ്റ് ദേശീയ അവാർഡ്

കാഞ്ഞങ്ങാട് :57 വയസ്സിനുള്ളിൽ 117 പേർക്ക് രക്തദാനം നടത്തി ഇന്ത്യയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ  വനിതക്കുള്ള ടാലൻറ് റെക്കോർഡ് ബുക്കിന്റെ നാഷണൽ റെക്കോർഡിന് സാമൂഹിക പ്രവർത്തക സിസ്റ്റർ ജയ ആന്റോ മംഗലത്ത് അർഹയായി.

1987ൽ തൻ്റെ 18-ാം മത്തെ വയസ്സിലാണ് ബി പോസിറ്റീവ് ഗ്രൂപ്പുകാരിയായ സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് രക്തദാനം നടത്താൻ തുടങ്ങിയത് .  ഒരു വ്യക്തിക്ക് ഒരു വർഷത്തിൽ നാല് പ്രാവശ്യം മാത്രമാണ് രക്തദാനം നടത്തുവാൻ നിയമം അനുവദിക്കുന്നത് ഈയൊരു കാലയളവിൽ വനിതയായിരുന്നിട്ടു പോലും  117 പേർക്ക് രക്തദാനം നടത്തിയതാണ് മോസ്റ്റ് നമ്പർ ഓഫ് ബ്ലഡ് ഡൊണേഷൻ (ഫീമെയിൽ) കാറ്റഗറി,യുടെ റെക്കോർഡിന് സിസ്റ്ററെ അർഹയാക്കിയത്.

ലോക വനിതാ ദിനമായ മാർച്ച്  8 നാണ് സിസ്റ്റർ ജയമംഗലത്തിനെ തേടി മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലൻറ് റെക്കോർഡ് ബുക്കിന്റെ നാഷണൽ റെക്കോർഡ് ,തേടിയെത്തിയത്.

ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സിന്റെ സംസ്ഥാന പ്രസിഡന്റും
 ടാലൻറ് അജൂഡി കേറ്ററുമയ   ഗിന്നസ് സത്താർ ആദൂരാണ് റെക്കോർഡ് ബുക്കിലേക്ക്എത്തിക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങൾ ചെയ്തു കൊടുത്തത്.
Reactions

Post a Comment

0 Comments