Ticker

6/recent/ticker-posts

സംഘർഷം പെരിയ ഗവ. പോളിടെക്നിക്കിലെ ഏഴ് വിദ്യാർത്ഥികൾക്ക് പരിക്ക്

കാഞ്ഞങ്ങാട്: പെരിയ പോളിടെക്നിക്കിൽ സംഘർഷം. 

 കോളേജ് ദിനാഘോഷത്തോടനുബന്ധിച്ചാണ് സംഭവം.കോളേജ് കാമ്പസിനകത്ത് കെട്ടിയ കൊടി തോരണങ്ങൾ അഴിക്കാൻ പറഞ്ഞതിന് ഒരു സംഘം വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു.അനുരാഗ്, പ്രജിത്ത്, അഭിനന്ദ്,അബിത്ത്, അശ്വിൻ ധീരജ്, വൈശാഖ് എന്നിവരെയാണ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത് സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളായ അഭിനന്ദ്, സാരംഗ്, സബിത്ത്, അതുൽ എന്നിവർക്കെതിരെ ബേക്കൽ പാെലീസ് കേസെടുത്തു. ഹോസ്റ്റൽ കെട്ടിടത്തിനടുത്തു വെച്ചാണ് സംഭവം.
Reactions

Post a Comment

0 Comments