Ticker

6/recent/ticker-posts

അഞ്ച് ലക്ഷം രൂപ വില വരുന്ന പുത്തൻ ബൈക്ക് ഓടിക്കാനുള്ള മോഹം യുവാവിന്റെ ജീവനെടുത്തു

കാഞ്ഞങ്ങാട് : യുവാവിന്റെ അപകടമരണത്തിന് കാരണമായത് അഞ്ച് ലക്ഷത്തിലേറെ രൂപ വില വരുന്ന
ബൈക്ക് ഓടിക്കാനുള്ള
മോഹം. രാജപുരം വണ്ണാത്തിക്കാനത്തെ
 അഷ്റഫിൻ്റെ മകൻ അഷ്ക്കർ 21ആണ് കഴിഞ്ഞ ദിവസം
കള്ളാർ മുസ്ലിം പള്ളിക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. സുഹൃത്തി
ൻ്റെ പുതിയ വാഹനം ഓടിച്ച്
നോക്കാൻ വാങ്ങിയതായിരുന്നു. 650 സിസി യുടെ ആഡംബര ഇരുചക്ര
വാഹനം ആദ്യമായി ഓടിക്കുന്നത്
കൊണ്ടാവാം
നിയന്ത്രണം വിട്ട്
റോഡിൽ നിന്നും പുറത്തേക്ക് തെറിച്ച് മറിയുകയായിരുന്നു. മാലക്കല്ല് ഭാഗത്തേ
ക്കാണ് ഓടിച്ചത്. രാത്രി 12 മണിയോടെ മംഗലാപുരം ആശുപത്രിയിലായിരുന്നു മരണം. പുതിയ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. രാജപുരം എസ്.ഐ മനോജ് കുമാർ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്നലെ തന്നെ ഖബറടക്കി. വാഹനം രാജപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments