Ticker

6/recent/ticker-posts

വീട്ട് മുറിയിലെ അലമാരക്കുള്ളിൽ ഒളിപ്പിച്ച വ്യാജ വാറ്റുമായി അറസ്റ്റിൽ

കാഞ്ഞങ്ങാട് വീട്ടു മുറിയിൽ അലമാരയിൽ സൂക്ഷിച്ച വ്യാജവാറ്റ് ചാരായം പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമയെ അറസ്റ്റ് ചെയ്തു.  മാലോം കൊന്നക്കാട് മഞ്ചുച്ചാൽ കീഴറയിൽ കെ. പി സുധാകര 71നെയാണ് അറസ്റ്റ് ചെയ്തത്.   ഇന്നലെ രാത്രിയാണ് വെള്ളരിക്കുണ്ട് എസ്.ഐ എം. വി. ഷിജുവിന്റെ നേതൃത്വത്തിൽ 
പൊലീസ് പരിശോധന നടത്തിയത്.വീട്ടുമുറിയിലെ ഇരുമ്പ് അലമാരയിലാണ് 500 മില്ലി ലിറ്റർ കൊള്ളുന്ന ആറ് പ്ലാസ്റ്റിക്ക് കുപ്പികളിൽ നിറച്ച  ചാരായം കണ്ടെത്തിയത്.
Reactions

Post a Comment

0 Comments