കാഞ്ഞങ്ങാട് :അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ അഞ്ചരയോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തെക്കുഭാഗം സി. എച്ച് സെന്ററിന് മുൻവശത്താണ് മൃതദേഹം കണ്ടത്. തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നു. സേലത്ത് നിന്നുള്ള ടിക്കറ്റ് സമീപത്ത് കണ്ടെത്തി.
ഹോസ്ദുർഗ്
പൊലീസ് ഇൻക്വസ്റ്റ് നടത്തി.മരിച്ചയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ ഹോസദുർഗ്
പൊലീസുമായി ബന്ധപ്പെടണമെന്ന് എസ്. ഐ അറിയിച്ചു.
0 Comments