Ticker

6/recent/ticker-posts

കല്ല്യാണത്തിന് പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും സ്കൂട്ടറിലെത്തിയ പ്രതി സ്വർണമാല കവർന്നു

കാഞ്ഞങ്ങാട് :വഴിയാത്രക്കാരിയുടെ കഴുത്തിൽ നിന്നും സ്കൂട്ടറിലെത്തിയ പ്രതി സ്വർണമാല കവർന്നു. തെക്കിൽ പള്ളിക്കര ഹൗസിൽ ഗോപിയുടെ ഭാര്യ ഇ . ഉമാവതി 53യുടെ അരലക്ഷം രൂപ വില വരുന്നതാലി മാലയാണ് കവർന്നത്. ബന്താട് റോഡിലൂടെ ചട്ടഞ്ചാലിലേക്ക് നടന്ന് പോകവെയാണ് സംഭവം. ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ബീഡി തൊഴിലാളിയായ ഉമാവതി . ഉക്കരം പാടിയിലെത്തിയ
പ്പോൾ പിന്നിലൂടെ സ്കൂട്ടർ ഓടിച്ച് വന്ന ആളാണ് മാല
പൊട്ടിച്ച് രക്ഷപ്പെട്ടത്. മേൽപ്പറമ്പ
പൊലീസ് കേസെടുത്തു.ഇന്ന്
ഉച്ചക്കാണ് സംഭവം
Reactions

Post a Comment

0 Comments