കാഞ്ഞങ്ങാട് : ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊവ്വൽ സ്റ്റോർ ബുഷ്റ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശിശുപാൽ 63 ആണ് മരിച്ചത്. കൊവ്വൽ സ്റ്റോറിലെ ടൈലേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപം ട്രാക്കിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി ഇവിടെ താമസമാണ്.
0 Comments