Ticker

6/recent/ticker-posts

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം

കാഞ്ഞങ്ങാട് : പാലക്കുന്നിൽയുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് 4 പേർക്കതിരെ ബേക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ബേക്കൽ സ്വദേശി അഖിൽ കൊട്ടനാണ് 25 കുത്തേറ്റത്. പാലക്കുന്നിൽ ഉത്സവം കണ്ട് കൊണ്ടിരിക്കെ മെഡിക്കൽ ഷോപ്പിന് സമീപത്തു വെച്ചാണ് കുത്തേറ്റത്. ഇടതു ഷോൾഡറിനാണ് കത്തി കൊണ്ട് കുത്തേറ്റത്. മംഗലാപുരം ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അശ്വിൻ, സൗരവ് കണ്ടാലറിയാവുന്ന രണ്ട് പേർക്കതിരെ വധശ്രമം ഉൾപെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്'' യുവാവിന് ഒരു യുവതിയുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കുത്തിയതെന്ന് പറയുന്നു.
Reactions

Post a Comment

0 Comments