Ticker

6/recent/ticker-posts

വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

പരപ്പ :വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പുലിയംകുളം കുറ്റിയത്ത് രവി 45 ആണ് മരിച്ചത്. വയറു വേദന അനുഭവപെട്ട് രാത്രി പരപ്പയിലെ ക്ലിനിക്കിലും ഇന്ന് പുലർച്ചെ ജില്ലാശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വയറു വേദനയെ തുടർന്ന് ഒരു മാസമായി ജോലിക്ക് പോയിരുന്നില്ല. മൃതദേഹം ജില്ലാശുപത്രിയിൽ. ചാണ - നീലി ദമ്പതികളുടെ മകൻ.ഭാര്യ: ലീല.  മക്കൾ.വിജേഷ്, വിനിത,വിനോദ്, അജിത്ത്, വിജിത.
Reactions

Post a Comment

0 Comments