Ticker

6/recent/ticker-posts

നാരായണിയെ ആദരിച്ച് പൊലീസ് വാർധക്യത്തിലും തൊഴിൽ ചെയ്യുന്ന ഹാജിറ ഉമ്മക്ക് പഞ്ചായത്തിന്റെ ആദരം

കാഞ്ഞങ്ങാട് : വനിതാ ദിനത്തിൽ വാർദ്ധക്യത്തിലും തളരാതെ തൊഴിലുറപ്പ് പ്രവർത്തിയിൽ തുടർച്ചയായി 100 ദിനം പൂർത്തീകരിച്ച പാറപ്പള്ളിയിലെ ഹാജിറുമ്മയെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് ആദരിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻറുമായ പി.ദാമോദരൻ പൊന്നാട അണിയിച്ച് ഹാജിറുമ്മയെ ആദരിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ, കെ.വി. കേളു, മോഹനൻ കാട്ടിപ്പാറ, പി.പുരുഷോത്തമൻ ,വി.കെ.കൃഷ്ണൻ, റെജി കാട്ടിപ്പാറ  സംബന്ധിച്ചു. 
കാഞ്ഞങ്ങാട് : ഹോസ്ദുർഗ് 
പൊലീസ് സ്റ്റേഷനിൽ  ദിവസവും മുടങ്ങാതെ ചായ കൊണ്ടുവരുന്ന നാരായണിയേച്ചിയെ ആദരിച്ച് ഹോസ്ദുർഗ് ജനമൈത്രി 
പൊലീസ്. വർഷങ്ങളായി  സ്റ്റേഷനുമായി അടുത്ത ബന്ധം പുലർത്തുന്ന നാരായണി
യെ ലോക വനിതാ ദിനത്തിൽ കാഞ്ഞങ്ങാട് നഗര സഭയിലെ അരയിയിലുള്ള വീട്ടിൽ എത്തി ഇൻസ്‌പെക്ടർ എം പി .ആസാദ് ഉപഹാരം നൽകി പൊന്നാടയണിയിച്ച് ആദരിക്കുകയായിരുന്നു.സിവിൽ  ഓഫീസർ സി .വി . ഷാജു, ജനമൈത്രി  ബീറ്റ് ഓഫീസർ മാരായ കെ. രഞ്ജിത്ത് കുമാർ, ടി .വി . പ്രമോദ്  സംബന്ധിച്ചു.
Reactions

Post a Comment

0 Comments