കാഞ്ഞങ്ങാട് : ആറ്ദിവസം മുമ്പ് നാട്ടിൽ നിന്നെത്തിയ ബളാന്തോട് സ്വദേശി അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു.ബളാന്തോട് മുന്തൻമൂല നിട്ടൂർ രാഘവൻ നായരാണ് 60 മരിച്ചത്.
അബുദാബി ഹംദാൻ സ്ട്രീറ്റിലെ സൺ ആൻഡ് സാൻസിനു സമീപത്തെ താമസ സ്ഥലത്താണ് മരിച്ചത്.
അബുദാബി കോർണിഷ് ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. അബുദാബിയിലായിരുന്ന രാഘവൻ
പിതാവ്
തച്ചർകടവിലെ നാരായണ പൊതുവാൾ മരിച്ചതിനെ തുടർന്ന് ഫെബ്രുവരി 2 ന് നാട്ടിൽ എത്തിയിരുന്നു. നാട്ടിൽ നിന്നും
വ്യാഴഴ്ച അബുദാബിയിൽ തിരിച്ചെത്തിയതായിരുന്നു. ഭാര്യ:
ഗീത. മക്കൾ:
അനന്ദു ദുബായ്, അഞ്ജന രാഘവൻ .
ബനിയാസ് മോർച്ചറിയിലുള്ള മൃതദേഹം നടപടി കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കും.
0 Comments