കാഞ്ഞങ്ങാട് : രാപ്പകൽ സമരവുമായി കാഞ്ഞങ്ങാട് സബ് കലക്ട്രേറ്റിന് മുന്നിൽ പെരിയ ചെങ്ങറ പുനരധിവാസക്കാർ. ഇവരെ അനുനയിപ്പിച്ച് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് തിരിച്ചയച്ചു. സ്ത്രികളടക്കമുള്ള 15 ഓളം പേരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്ല കാർഡുകളും ബാനറുമായി സബ്' കലക്ടറുടെ കാര്യാലയത്തിന് മുന്നിലെത്തിയത്. വിവര മറിഞ്ഞ് പൊലീസ് ഇവിടെ നിലയുറപ്പിച്ചു. ചെങ്ങറ പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയെന്ന ടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ആവശ്യത്തിൽ തീരുമാനമാകാതെ ഓഫീസ് പരിസരത്ത് നിന്നും മടങ്ങില്ലെന്ന നിലപാടായിരുന്നു സമരക്കാരുടേത്. സബ്. കലക്ടറില്ലാത്തതിനാൽ പൊലീസ് ഇടപെട്ട് മറ്റ് ഉദ്യോഗസ്ഥരെ കൊണ്ട് സംസാരിപ്പിച്ചു. ഉച്ചയോടെ പിരിഞ്ഞ് പോയ പ്രവർത്തകർ സബ് കലക്ടർ എത്തിയതിന് പിന്നാലെ വൈകീട്ട് തിരിച്ചെത്തി. സബ് കലക്ടറെ കാണണമെന്നും പ്രശ്ന പരിഹാരമാകാതെ വീടുകളിലേക്ക് മടങ്ങില്ലെന്നറിയിച്ചു. വൈകീട്ടോടെ സബ് കലക്ടർ സമരക്കാരുമായി ചർച്ച നടത്തി. ആ വശ്യം അനുഭാവപൂർവ്വം പരിഹരിക്കാമെന്ന് അറിയിച്ചു. ഇന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പെരി യ ചെങ്ങറ പുനരധിവാസ കേന്ദ്രത്തിലയച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സബ് കലക്ടർ അറിയിച്ചു. ഇതേ തുടർന്ന് സമരക്കാർ മടങ്ങുകയായിരുന്നു.
0 Comments