Ticker

6/recent/ticker-posts

വീട് കുത്തി തുറന്ന് പട്ടാപകൽ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

പയ്യന്നൂർ :വീട് കുത്തി തുറന്ന കവർച്ചാ സംഘം
 പട്ടാപകൽ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. കാങ്കോൽ വടശ്ശേരി മുക്കിലെെ കെ. സതീഷൻ്റെ വീട്ടിലാണ് കവർച്ച. ഇന്ന് രാവിലെ 11.30 നും 2 മണിക്കുമിടയിലാണ് വീട് കുത്തി തുറന്നത്. സതീഷൻ ജോലിക്കും ഭാര്യയും മകളും പയ്യന്നൂരിലും പോയതായിരുന്നു. സെൽഫിൽ സൂക്ഷിച്ചിരുന്ന നാലര പവനോളം ആഭരണം കവർന്നു. പെരിങ്ങോം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments