Ticker

6/recent/ticker-posts

കുറ്റിക്കോൽ പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് മാതൃക ചെരുമാറ്റചട്ടം ലംഘിച്ചു നോട്ടീസ്

കാസർകോട്:കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു വെന്ന പരാതിയിൽ  നോട്ടീസ് അയച്ചു.മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസർ കൂടിയായ എന്ന ഡി. എം കെ . വി ശ്രുതിയാണ് നോട്ടിസ് അയച്ചത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ കൺട്രോൾ റൂമിൽ ലഭിച്ച പരാതി പരിഗണിച്ചാണ് നടപടി.
കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ  പഞ്ചായത്ത് ഓഫീസിൽ ശനിയാഴ്ച നടന്ന കുടിവെള്ള ടാങ്ക് വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കെടുത്ത്  മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായാണ് കൺട്രോൾ റൂമിൽ പരാതി ലഭിച്ചത്.
 എ. ഡി.എമ്മും എം.സി.സി നോഡൽ ഓഫീസറുമായ കെ.വി ശ്രുതി കുറ്റിക്കോൽ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിയ്ക്കും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ശോഭന കുമാരി.  ആറാം വാർഡ് മെമ്പർ അരവിന്ദാക്ഷൻ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
വിഷയത്തിൽ  24 മണിക്കൂറിനകം വിശദീകരണം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Reactions

Post a Comment

0 Comments