Ticker

6/recent/ticker-posts

ഉയർന്ന താപനില മുന്നറിയിപ്പ് മഞ്ഞ അലർട്ട്

കാഞ്ഞങ്ങാട് :2024 മാർച്ച്  11 വരെ പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38C വരെയും, തൃശ്ശൂർ ജില്ലയിൽ  ഉയർന്ന താപനില 37C വരെയും, കോട്ടയം, മലപ്പുറം,  കോഴിക്കോട് കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36C വരെയും (സാധാരണയെക്കാൾ 2 - 4 C കൂടുതൽ)  ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 10 മുതൽ 11 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.



Reactions

Post a Comment

0 Comments