Ticker

6/recent/ticker-posts

അതിഞ്ഞാലിൽ ട്രെയിൻ തട്ടി മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ ബംഗാളിലേക്ക് കൊണ്ട് പോയി

കാഞ്ഞങ്ങാട് : അതിഞ്ഞാലിൽട്രെയിൻ തട്ടി മരിച്ച
 അന്യ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ
 ബംഗാളിലേക്ക് കൊണ്ട് പോയി.  നാഥിയ നാസീർ പൂർ വില്ലേജിൽ സ്വദേശികമായ ദീൻ മുഹമ്മദ് മാലിക്കിൻ്റെ മകൻ സന്തുമാലിക് 32,മൊയ്തീൻ ഷെയ്ഖിൻ്റെ മകൻ ഫാറൂഖ് ഷെയ്ഖ് 23 എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ട് പോയത്.
ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ജില്ലാ ശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
തോയമ്മൽ പള്ളിയിൽ സന്നദ്ധ പ്രവർത്തകർ മറ്റ് കർമ്മങ്ങൾ നടത്തി. ബംഗാളിൽ നിന്നും വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടെത്തിയ ബന്ധുക്കൾ മൃതദേഹങ്ങൾ എറ്റ് വാങ്ങി.
റോഡ് മാർഗം ബംഗ്ളു
രുവിലെത്തിച്ച് ഇവിടെ നിന്നും വിമാനമാർഗമാണ് കൊണ്ട് പോയത്.
  അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.
Reactions

Post a Comment

0 Comments