Ticker

6/recent/ticker-posts

സഹപാഠിയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ബധിരവിദ്യാലയത്തിലെ കൂട്ടുകാർ

കാഞ്ഞങ്ങാട്:സഹപാഠിക്ക് അന്തിയുറങ്ങാൻ സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാ
ൻ മാർത്തോമാ ബധിരവിദ്യാലയത്തിലെ  കൂട്ടുകാർ. മാർത്തോമാ സ്കൂളിലെ മൂന്നാം തരം വിദ്യാർത്ഥിനി ആണ് തെരേസ മരിയ. സ്വന്തമായി വീടോ വീട് കെട്ടുവാനുള്ള സ്ഥലമോ ഉണ്ടായിരുന്നില്ല. പിതാവ് ഷിന്റോ സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ചെയ്ത് വരവേ പക്ഷഘാതം പിടിപെട്ട് മരണത്തെ മുഖാമുഖം കണ്ട വ്യക്തിയാണ്. ഉദാരമദികളുടെ സഹായത്താലാണ് ഇന്ന് ജീവിച്ചിരിക്കുന്നത് . അവരുടെ മൂന്ന് പെണ്മക്കൾ. മൂത്ത സഹോദരിക്ക് കണ്ണിനു കാഴ്ച സംബന്ധമായ രോഗത്തിന് ചികിത്സ നൽകിവരുന്നു. ജീവിക്കാൻ തന്നെ പ്രയാസപ്പെടുന്ന അവരുടെ അവസ്ഥ മനസിലാക്കി മാർത്തോമാ സ്കൂളിലെ ഒരു അധ്യാപകന്റെ സഹായത്തോടെ  ഉദയപുരത്ത് 8 സെന്റ് സ്ഥലം സൗജന്യമായി നൽകി. ഈ സ്ഥലത്താണ് ഇപ്പോൾ സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും, മാനേജ്മെന്റും  ചേർന്ന്  വീട്
നിർമ്മാണം നടത്തുന്നത് .
ഭവന നിർമ്മാണത്തിന്റെ രണ്ടാം ഘട്ടമായി മാർത്തോമാ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു ബേബി കട്ടിള വെപ്പ് കർമ്മം നിർവഹിച്ചു. സ്കൂൾ പ്രധാനധ്യാപിക ജോസ്മി ജോഷ്വാ അധ്യക്ഷത വഹിച്ചു.  ചെർക്കള മാർത്തോമാ ബധിര വിദ്യാലയം പി. ടി .എ പ്രസിഡന്റ്‌ ഭാസ്കരൻ , വൈസ് പ്രസിഡന്റ്‌ കൃഷ്ണ , സീനിയർ അസിസ്റ്റന്റ് ഷീല , വിജി  സ്കൂൾ സ്റ്റുഡന്റസ്  കീർത്തൻ രാജ് , പൂർണേഷ്  സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ജോഷിമോൻ  സ്വാഗതവും ഷിന്റോ എം വെമ്പള്ളി നന്ദി അർപ്പിച്ചു.
Reactions

Post a Comment

0 Comments