Ticker

6/recent/ticker-posts

വിരലിൽ അണിഞ്ഞിരുന്ന സ്വർണ മോതിരം മോഷണം പോയി

കാഞ്ഞങ്ങാട് :വിരലിൽ അണിഞ്ഞിരുന്ന സ്വർണ മോതിരം മോഷണം പോയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. അജാനൂർ ആവിക്കൽ ഹൗസിൽ മുട്ടും ന്തല ശശീന്ദ്രൻ്റെ 66കൈയിൽ അണിഞ്ഞ മോതിരമാണ് കവർച്ച ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മോഷണം പോയത്. മുക്കാൽ പവനിലേറെ തൂക്കം വരും. മറവി രോഗമുള്ള ആളാണെന്നും പരിചയമുള്ള ഒരാളാണ് മോഷണത്തിന് പിന്നിലെന്ന മകൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments