Ticker

6/recent/ticker-posts

സ്കൂളിൽ ജൈവ പച്ചക്കറി കടയുമായി കുരുന്നുകൾ

കാഞ്ഞങ്ങാട്:- ജൈവ പച്ചക്കറി കടയുമായി കുരുന്നു വിദ്യാർത്ഥികൾ.
യു.ബി.എം.സിചർച്ച് എ.എൽ.പി സ്കൂളിലാണ് ജൈവപച്ചക്കറി കട ഒരുക്കിയുത് . പ
ഠനോത്സവം വ്യത്യസ്തമാക്കിയാണ് കട തുടങ്ങിയത്.
മലയാളത്തോടൊപ്പംകന്നട,,ഉറുദു,,അറബി,ഹിന്ദി,ഇംഗ്ലീഷ്തുടങ്ങിയ ഭാഷകളിൽതങ്ങളുടെ അറിവുകൾ,ചെറു നാടകങ്ങൾ,കഥ,കവിത,ദൃശ്യ ആവിഷ്കാരങ്ങൾഎന്നിവയിലൂടെവേദികളിൽ എത്തിക്കുകയും,രക്ഷിതാക്കളുടെയുംപൊതുജനങ്ങളുടെയുംപ്രശംസ നേടിയെടുക്കുകയും ചെയ്തു.
സ്കൂളിൽ നിന്നും നൽകിയപച്ചക്കറി വിത്തുകൾവീടുകളിൽകുട്ടികൾ തന്നെജൈവ കൃഷി രീതിയിലൂടെവിളയിച്ച്കുട്ടികളുടെ നിയന്ത്രണത്തിൽ  ജൈവ പച്ചക്കറി കടഒരുക്കുകയായിരുന്നു.
വെണ്ട,,പയർ,കുമ്പളം,,മത്തൻ,ചീരതുടങ്ങിയനിരവധി പച്ചക്കറികൾകുട്ടികൾകടയിലൂടെ വിൽപ്പന നടത്തി.
കാഞ്ഞങ്ങാട് നഗരസഭവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതിപഠനോത്സവം ഉദ്ഘാടനം ചെയ്തു.സ്കൂളിൻ്റെ പാചകപ്പുരനിർമ്മാണത്തിൽ പ്രവർത്തിച്ചഅശോകൻ കല്ലൂരാവി,നൃത്തം പരിശീലിപ്പിച്ച എം. രജനി, കെ.മനോജ്എന്നിവരെ ആദരിച്ചു.
വാർഡ് കൗൺസിലർവന്ദനബൽരാജ്അധ്യക്ഷത വഹിച്ചു. മദർ പി ടി എപ്രസിഡണ്ട് ടി.വി. റീജ,പി.ടി.എ വൈസ് പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ,സ്റ്റാഫ് സെക്രട്ടറി വി.കെ.ഉണ്ണികൃഷ്ണൻ,എസ് ആർ ജി കൺവീനർ പി.കെ. രജീത,എന്നിവർ സംസാരിച്ചു.
പി.ടി.എ പ്രസിഡന്റ് പി.കെ. നിഷാന്ത്സ്വാഗതവും ഹെഡ്മാസ്റ്റർഎം.ടി. രാജീവൻനന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments