കാഞ്ഞങ്ങാട്: പാലക്കുന്ന് ഭരണി ഉത്സവ കാഴ്ച കാണുന്നതിനിടെ കൈ ദേഹത്ത് തട്ടിയതിനെ ചോദ്യം ചെയ്തതിന് യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചതിൽ കേസ്.
പാലക്കുന്ന് ബിഗ് ബൺ ബേക്കറിക്ക് മുന്നിൽ വച്ചാണ് സംഭവം.ആൾക്കൂട്ടത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെ കൈ തട്ടിയതിനെ ചോദ്യം ചെയ്തതിന് ബാരാ ബേവൂരി താഴത്ത് ഹൗസിൽ അഭിജിത്തിനെ ആണ് ആക്രമിച്ചത്. തലയുടെ പിറകിലും മുഖത്തും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
പാലക്കുന്ന് ഭരണി ഉത്സവകാഴ്ച കണ്ടു കൊണ്ടിരിക്കെ യുവാവിനെ തടഞ്ഞുനിർത്തി അക്രമിച്ചതായ പരാതിയിൽ മറ്റൊരു കേസ് കൂടി റജിസ്ട്രർ ചെയ്തു. സംഭവത്തിൽ മൂന്നുപേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. കോട്ടിക്കുളം വെടിത്തറക്കൽ താനത്തിങ്കൽ ഹൗസിൽ കൃപേഷിൻ്റെ പരാതിയി ലാണ് കേസ്.പാലക്കുന്ന് ബിഗ് ബൺ ബേക്കറിക്ക് മുന്നിൽ വച്ചാണ് സംഭവമെ ന്ന് പരാതിയിൽ ഉണ്ട്. തടഞ്ഞുവച്ച് മുഖത്തടിച്ചും വയറിന് ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. യുവാവിനെ കുത്തി
ക്കൊല്ലാൻ ശ്രമിച്ചതിന് മ
0 Comments