Ticker

6/recent/ticker-posts

റോഡരികിലെ മൂന്ന് അക്കേഷ്യ മരങ്ങൾ മുറിച്ചിട്ട നിലയിൽ

ചെറുവത്തൂർ :റോഡരികിലെ മൂന്ന് അക്കേഷ്യ മരങ്ങൾ മുറിച്ചിട്ട നിലയിൽ കണ്ടെത്തി. ചീമേനി - തളിയൻ മാട പി. ഡബ്ളിയു ഡി റോഡിൽ പൊതാവൂർ ദേശാഭിമാനി ക്ലബ്ബിന് സമീപത്തെ പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിൽ വരുന്ന മരങ്ങളാണ് മുറിച്ചിട്ട നിലയിൽ കാണപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിന് 60,000 രൂപയുടെ നഷ്ടം സംഭവിച്ചു. 
റോഡ് വിഭാഗം അസി. 
 എഞ്ചിനീയർ സി.ബിജുനൽകിയ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്ത് മരം മുറിച്ച വരെ കണ്ടെത്താൻ അന്വേഷണമാരംഭിച്ചു.
Reactions

Post a Comment

0 Comments