കാഞ്ഞങ്ങാട് :ന്യൂമോണിയ ബാധിച്ച് മംഗലാപുരം
ആശുപത്രിയിൽപ്രവേശിപ്പിച്ച യുവാവ് മരിച്ചു. പഴയ കടപ്പുറത്തെ പരേതനായ കരീമിൻ്റെ മകൻ പി. സാബിത്ത് 22ആണ് മരിച്ചത്. പനിയെ തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിൽ
ചികിൽസ തേടിയപ്പോഴാണ് ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ പഴയ കടപ്പുറം പള്ളിയിൽ ഖബറടക്കം നടന്നു. മാതാവ് :റസിയ. സഹോദരങ്ങൾ: ഹബീബ്, സഹല.
0 Comments