കാഞ്ഞങ്ങാട് : ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് കേരള
ഹൈക്കോടതി ചീഫ് ജസ്റ്റിസ്റ്റ് അഷീഷ് ജി തേന്ദ്ര ദേശായ് കാഞ്ഞങ്ങാട്
പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ കാത്ത് സൂക്ഷിക്കാൻ വേണ്ടി നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണം. ഇത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ആദ്യമായി കേസ് കൊടുത്ത ജില്ലയാണ് കാസർകോട്. ഭരണഘടന സംരക്ഷിക്കുന്നതിന് കേശവാനന്ദി ഭാരതി കേസുണ്ടായ ജില്ലയാണ് കാസർകോട് . ഹോസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലിയുടെ ഒരു വർഷം നീളുന്ന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്റ്റ്.
75 വർഷം പൂർ ത്തിയാക്കിയ ഹോസ്‌ദുർഗ് കോടതി പ്ലാറ്റിനം ജൂബിലി യുടെ ഒരു വർഷം നീളുന്ന ആഘോഷ പരിപാടി ഉദ്ഘാടനം
കേരള ചീഫ് ജസ്റ്റിസ് അഷീഷ് ജിതേന്ദ്ര ദേശായ് നിർവഹിച്ചു.
പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം ജസ്‌റ്റിസ് ബെച്ചു കുര്യൻ നിർവ്വഹിച്ചു. ഭരണഘടനയും ജുഡീഷ്യറിയും ആസ്‌പദമാക്കിയുള്ള സെമിനാറിൽ മുൻ എം.പി. സെബാസ്റ്റ്യൻ പോളും മുൻ പ്രോസിക്യൂഷൻ ഡയറക്‌ടർ അഡ്വ. ടി. ആസിഫലിയും പങ്കെടുത്തു. അഡ്വ. പി.
നാരായണൻ സെമിനാറിൽ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.ടി. ജോസഫ് സ്വാഗതവും അഡ്വ. കെ.കെ. രാജേന്ദ്രൻ നന്ദി പറഞ്ഞു.
ഉദ്ഘാ ടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഇ. ചന്ദ്രശേഖരൻ എം.എൽ.ഏ അധ്യക്ഷത വഹിച്ചു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ജില്ലയിലെ എം.എൽ.എ മാരും നഗരസഭ ചെയർപേ ഴ്‌സൺ കെ.വി. സുജാതയും ഉൾപ്പെടെ പ്രസംഗിച്ചു.
0 Comments