Ticker

6/recent/ticker-posts

ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികളുടെ ഇഞ്ചി കൃഷി വിളവെടുത്തു

കാഞ്ഞങ്ങാട് :ഹോസ്ദുർഗ് സ്കൂൾ എസ്.പി.സി കുട്ടികളുടെ ഇഞ്ചി കൃഷി വിളവെടുത്തു.
 കുട്ടികൾ നട്ടുവളർത്തിയ ഇഞ്ചി കൃഷിയുടെ വിളവെടുപ്പ് ആണ് നടന്നത്.  കുട്ടികൾ മാസങ്ങളായി നോക്കി പരിപാലിച്ചു വന്നതാണ് ഇഞ്ചി കൃഷി. വിളവെടുപ്പ് ഉദ്ഘാടനം ഹോസ്ദുർഗ് ജനമൈത്രി ബീറ്റ് 
പൊലീസ് ഓഫീസർ ടി.വി.പ്രമോദ്  നിർവഹിച്ചു.  സ്കൂൾ ഹെഡ്മാസ്റ്റർ കേശവൻ  അധ്യക്ഷനായി. പി. ടി. എ വൈസ് - പ്രസിഡന്റ്‌ ദിനേശൻ, പിങ്ക് ജനമൈത്രി 
പൊലീസ് ഓഫീസർ സുചിത്ര നെടുംമ്പ  ആശംസകൾ നേർന്നു.  അധ്യാപിക
 സിന്ധു  നേതൃത്വം നൽകി.  വേനൽകാലത്ത് കുട്ടികളുടെ വീടുകളിൽ പക്ഷി -മൃഗങ്ങൾക്ക്  ദാഹമാകറ്റാൻ കുടിവെള്ളം  പരിപാടിയുടെ ഉദ്‌ഘാടനം നടന്നു.
Reactions

Post a Comment

0 Comments