Ticker

6/recent/ticker-posts

തനിച്ച് താമസിക്കുന്ന സ്ത്രീ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കുറ്റിക്കോൽ :തനിച്ച് താമസിക്കുന്ന സ്ത്രീയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുന്നാട് മലാം കടപ്പിലെ ഓമനെ 58യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് ഉച്ചയോടെയാണ് കണ്ടത്. ഭർത്താവ് രാഘവൻ 30 വർഷം മുൻപ് മരിച്ചതാണ്. മക്കളില്ല. നാളുകളായി വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്നു. കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടത്. ഇന്നലെ വൈകുന്നേരം 6 മണിക്കും ഇന്നുച്ചക്ക് ഇടയിലുമാണ് മരണമെന്ന് കരുതുന്നു. ബേഡകം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Reactions

Post a Comment

0 Comments