കാഞ്ഞങ്ങാട് : ദേശീയ പാത പുല്ലൂർചാലിങ്കാലിൽ ബസ് തല കീഴായി മറിഞ്ഞു യാത്രക്കാർ കുടുങ്ങി കിടക്കുന്നു, നിരവധി പേർക്ക് പരിക്ക്. ഇന്ന്
വൈകീട്ടാണ് അപകടം. കാസർകോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നെ മെഹബൂബ് ബസ് ആണ് അപകടത്തിൽ പെട്ടത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സും പൊലീസും സ്ഥലത്ത് കുതിച്ചെത്തി. ബസിൽ കുടുങ്ങി കിടക്കുന്ന വരെ പുറത്തെത്തിക്കാൻ ശ്രമം നടക്കുന്നു. വളവിൽ തിരിക്കുന്നതിനിടെ തലകീഴായി മറിഞ്ഞെന്നാണ് പ്രാഥമിക വിവരം.
0 Comments