കാഞ്ഞങ്ങാട് :ഷെയർ ബിസിനസ് തട്ടിപ്പിൽ കുടുങ്ങിയ അമ്പലത്തറ സ്വദേശിക്ക് പതിനാറര ലക്ഷത്തിലേറെ രൂപ നഷ്ടമായി. എ. ബാബുവിനാണ് പണം നഷ്ടപ്പെട്ടത്. 167 6000 രൂപയാണ് നഷ്ടപ്പെട്ടത്. വിദേശ ഷെയർ ബിസിനസ് കമ്പനിയാണെന്നും നിക്ഷേപിക്കുന്ന വർക്ക് നല്ല ലാഭവിഹിതം ലഭിക്കുമെന്ന് വാട്സാപ്പിലൂടെ പരിചയപ്പെടുത്തി വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. 2023 ഡിസംബർ 19 മുതൽ 2024 ഫെബ്രുവരി 24 വരെയുള്ള കാലയളവിൽ ബാങ്കിലേക്കാണ് പണം നിക്ഷേപിച്ചത്. പരാതിയിൽ ദിയ വർമ , അമിത് ഷാ എന്നിവർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
0 Comments