ചെറുവത്തൂർ :തൃക്കരിപ്പൂരിൽ വീട് കുത്തി തുറന്ന് 10 പവൻ സ്വർണാഭരണങ്ങളും പണവും വാച്ചും കവർച്ച ചെയ്തു. പരിത്തിച്ചാലിലെ എം.വി. രവീന്ദ്രൻ്റെ വീട്ടിലാണ് കവർച്ച. അടുക്കള ഭാഗത്തെ ഗ്രില്ല് തകർത്താണ് അടച്ചിട്ട വീട്ടിൽ കവർച്ച നടത്തിയത്. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും 15000 രൂപയും 5000 രൂപ വില വരുന്ന വാച്ചു മാണ് കവർച്ച ചെയ്തത്. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ട്.
0 Comments