കാഞ്ഞങ്ങാട് :അംഗീകൃത അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് 30 മുതൽ ഐങ്ങോത്ത്മൈതാനിയിൽ
നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ പ്രമുഖ ക്ലബ്ബുകളായ ഷൂട്ടേർസ് പടന്നയും ആസ്പയർ സിറ്റി പടന്നക്കാടും സംയുക്തമായാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. മൂന്നു ലക്ഷം രൂപ പ്രൈസ് മണിയാണ് നൽകുന്നത്. പ്രമുഖ ഹോസ്പിറ്റാലിറ്റി ബ്രാൻഡ് ആയ മുസ ഹോട്ടൽസ് ആണ് ടൈറ്റിൽ സ്പോൺസർ.. ടൂർണ്ണമെന്റ് മുസ കപ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സഫാ ഗ്രൂപ്പ് ദുബായ്, മറ്റേ ,മഡോണ ഗ്യാസ് കാഞ്ഞങ്ങാട്, ദി 'ടൈലർ വെഡ്ഡിങ്ങ് പടന്ന, ഗ്രാനൈറ്റ് ഗ്രൂപ്പ് ദുബായ്, എന്നിവരാണ് മുഖ്യ സ്പോൺസർമാർ. കേരള സെവൻസിലെ ഇരുപതോളം ടീമുകൾ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സയീദ് ഗുൽഷ, മുഹമ്മദ് അഷ്‌കർ അലി, അൻസാരി നെക്സ്റ്റൽ, പി.കെ അർഷാദ്, പി.ഡി തോമസ് സംസാരിച്ചു.
0 Comments