Ticker

6/recent/ticker-posts

തലപ്പാവ് ധരിച്ച് ചേറ്റുകുണ്ടിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു, പ്രതിയെ ഇന്ന് കാഞ്ഞങ്ങാട്ടെത്തിച്ച് കോടതിയിൽ ഹാജരാക്കി

കാഞ്ഞങ്ങാട് : വെള്ള തലപ്പാവ് ധരിച്ചെത്തി വീട്ടിൽ നിന്നും
 ജനലിലൂടെ മരവടി അകത്തു കടത്തി മോഷണം നടത്തിയ കേസിൽ പ്രതിയെ 3 മാസത്തിനു ശേഷം തിരിച്ചറിഞ്ഞു. തിരുവനന്തപുരം പോത്തൻകോട് മഞ്ജുമല സാ മുഹമ്മദ് അബ്ദു‌ൽ ഹാദി ജിത മൻസിലിൽ മുഹമ്മദ് അബ്‌ദുൽ ഹാദി24 ആണ് പൊലീസിന്റെ പിടിയിലായത്. ബേക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതി സേലത്ത് മറ്റൊരു കേസിൽ റിമാൻഡിലാണെന്നു വിവരം അറിഞ്ഞത്. ഇതേ തുടർന്ന് അവിടെ എത്തി അറസ്‌റ്റ് രേഖപ്പെടുത്തി.  പ്രതിയെ ഇന്ന് കാഞ്ഞങ്ങാട്ടെത്തിച്ച്
ഹോസ്ദുർഗ
കോടതി യിൽ ഹാജരാക്കി.
ജനുവരി 25നു പുലർച്ചെ 4നും 4.30നും ഇടയിലാണു കീക്കാനം ചേറ്റുകുണ്ടിലെ രമ്യയുടെ വീട്ടിൽ കവർച്ച നടന്നത്. വീടിന്റെ കിടപ്പു മുറിയിലെ മേശയുടെ മുകളിൽ വച്ചിരുന്ന ലേഡീസ് ബാഗിൽ സുക്ഷിച്ച 1,81,500 രൂപ വില വരുന്ന സ്വർണ മാലയും കാൽ പവൻ തു ക്കം വരുന്ന സ്വർണമോതിരവും 1500 രൂപയുമാണ് കവർന്നത്. മരവടി ഉപയോഗിച്ചു ജനൽ വഴി ബാഗ് എടുത്തായിരുന്നു കവർച്ച നടത്തിയത്. സംഭവത്തിൽ ബേക്കൽ
 പൊലീസ് കേസെടുത്തിരുന്നു. തലപ്പാവ് ധരിച്ച പ്രതി വീട്ടുമുറ്റത്ത് നിന്നും മരവടി എടുക്കുന്നതും വീട് ലക്ഷ്യമാക്കി നീങ്ങുന്നതിൻ്റെയും സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തലപ്പാട് ധരിച്ച് ഹോട്ടലിൽ നിന്നും ചായ കുടിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിരുന്നു. കവർച്ച നടത്തുന്നതിന് വേണ്ടി മാത്രം പ്രതി വേഷം മാറുകയായിരുന്നു. പ്രതിയെ
കോടതി റിമാൻ്റ് ചെയ്തു.

Reactions

Post a Comment

0 Comments