കാഞ്ഞങ്ങാട് : വീട് കുത്തി തുറന്ന് വൻ കവർച്ച.സി.സി.ടി.വി ഇളക്കി മാറ്റി 25 പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു. കളനാട് കീഴൂരിലെ സുമിത്രയുടെ വീട്ടിലാണ് കവർച്ച നടന്നത്. വർക്ക് ഏരിയയുടെയും അടുക്കളയുടെയും വാതിലുകൾ തകർത്താണ് കവർച്ച നടന്നത്. ഇരു നില വീടിൻ്റെ താഴത്തെ നിലയിലെ സി.സി.ടി.വി കാമറയുടെ കം ട്രോളിംഗ് സിസ്റ്റം സ്ഥാപിച്ച കിടപ്പ് മുറിയിലെ ഇരുമ്പ് അലമാരയിലും മരത്തിൻ്റെ അലമാരയിലും സൂക്ഷിച്ച 25 പവനും
55 000 രൂപയുമാണ് കവർന്നത്. കാമറയുടെ കൺട്രോളിംഗ് സിസ്റ്റം തകർത്ത് അതിൻ്റെ ഹാർഡ് ഡിസ്ക്
കവർച്ചാ സംഘം കൊണ്ട് പോയി.
0 Comments