Ticker

6/recent/ticker-posts

ബല്ലാ കടപ്പുറത്ത് സി.പി.എം പ്രവർത്തകൻ്റെ ചായക്കട തീവെച്ച് നശിപ്പിച്ചു

കാഞ്ഞങ്ങാട് :ബല്ലാ കടപ്പുറത്ത് സി.പി.എം ലോക്സഭ തിരഞ്ഞെടുപ്പ്ബൂത്ത് ഏജൻ്റായസി.പി.എം പ്രവർത്തകൻ്റെചായക്കട തീവെച്ച് നശിപ്പിച്ചു. ബല്ലാ കടപ്പുറത്തെ
മൂസാൻ കുട്ടിയുടെ കടയാണ് കത്തിച്ചത്.
ബല്ലാ കടപ്പുറം സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. അനാദി കടയോട് ചേർന്നുള്ള തട്ടുകടയാണിത്.ഇന്ന് പുലർച്ചെ 3 .50 ഓടെയാണ് സംഭവം.സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.മൂസക്കുട്ടി മീനാപ്പീസ് കണ്ടത്തിൽ ഗവ.എൽ.പി സ്കൂളിലെ 138ാം ബൂത്തിന്റെ സി.പി.എം ഏജൻ്റായിരുന്നു. വിവര മറിഞ്ഞ് 
ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിൽ
പൊലീസ് പുലർച്ചെ തന്നെ
 സ്ഥലത്തെത്തി.  പുലർച്ചെ 1.30 മണിക്ക് ശേഷമായിരുന്നു കട പൂട്ടിയത്.
ജോലിക്ക് പോകുന്ന വരാണ് പുലർച്ചെ കടകത്തുന്നത് കണ്ടത്. ഉടൻ തീയണച്ച തിനാൽ തൊട്ടടുത്ത കടയിലേക്ക് പടർന്നില്ല. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. വ്യക്തി വി
രോധമാണോ രാഷ്ട്രീയ വിരോധമാണോ സംഭവത്തിന് കാരണമെന്ന് അ
ന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments