ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പരാജയ ഭീതിയിൽ സി.പി.എമ്മുകാർ ബൂത്തുകൾ പിടിച്ചെടുത്തും അക്രമം നടത്തിയും കള്ളവോട്ട് ചെയ്തെന്നും ഉണ്ണിത്താൻ ആരോപിച്ചു. എന്നാലും താൻ വിജയിക്കുമെന്നാണ് ഉണ്ണിത്താൻ ഉറപ്പിച്ചു പറയുന്നത്. കോൺഗ്രസ് നേതാക്കളും ഉണ്ണിത്താൻ വിജയിക്കുമെന്ന് പറഞ്ഞു.
എൽ.ഡി.എഫ്
പാർലിമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കൺവീനർ കെ.പി. സതീശ് ചന്ദ്രൻ ,എം വി . ബാലകൃഷ്ണൻ വിജയിക്കുമെന്ന് അവകാശപെട്ടു.
മണ്ഡലത്തിൽ എൽ.ഡി.എഫ് അര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സതീശ് ചന്ദ്രൻ പറഞ്ഞു. പോളിംഗ് ദിവസം മണ്ഡലത്തിലുടനീളം എൽ. ഡി എഫിനനുകൂലമായ തരംഗമാണ് പ്രകടമായത്. എൽ ഡി എഫ് സ്വാധീന ബൂത്തുകളിൽ പോളിംഗ് ശതമാനം വർദ്ധിച്ചതും, പൗരത്വ നിയമ ഭേദഗതി, ഉൾപ്പെടെയുള്ള വിഷയത്തിൽ, എൽ. ഡി .എഫ് എടുത്ത നിലപാടുകൾക്ക് ലഭിച്ച സ്വീകാര്യതയും എൽ.ഡി.എഫ് സർക്കാർ നടത്തിവന്ന വികസന- ക്ഷേമ പ്രവർത്തനങ്ങളും എൽ. ഡി. എഫ് വോട്ട് വർദ്ധനവിൽ പ്രതിഫലിക്കും. കെ.പി.സതീശ്ചന്ദ്രൻ പറഞ്ഞു.
0 Comments